November 20, 2012

ഇതള്‍ ..


സ്വര്‍ഗത്തില്‍ നിന്നു -

ഉതിര്‍ന്നു വീണ കുഞ്ഞു
ദളമായി ഇന്നെന്‍ കൈകളില്‍
 നീ ഒതുങ്ങുമ്പോള്‍,
എന്റെ കണ്ണുകള്‍ മെല്ലെ തുറക്കുന്നു,
എന്നില്‍ പുതു ജീവന്‍ ഉദിക്കുന്നു.

വിസ്മയമാം ആവനാഴിയില്‍

പൂക്കളങ്ങള്‍ ഒരുക്കുന്നു.
പാരിജാതമാം ഇടവഴികളില്‍
തുമ്പികള്‍ വന്നിരിക്കുന്നു
മഞ്ഞു മലകളില്‍ നിന്നു അടര്‍ന്നു-
വീണ സംഗീത നാദങ്ങളായി -
ഒരു സാഗരത്തെ ഞാന്‍ സൃഷ്ടിക്കുന്നു.


November 12, 2012

നിറങ്ങള്‍ ..

















ഇന്നെനിക്കിഷ്ടം ഇളം നീല നിറം,
 അതെന്‍ വിണ്ണിന്റെ നീലാംബരിയല്ലയോ.. 

ഇന്നെനിക്കിഷ്ടം ഇളം ചുവപ്പ് നിറം,

അതെന്‍  സന്ധ്യയുടെ സിന്ദൂരമല്ലയോ..

ഇന്നെനിക്കിഷ്ടം ഈ തവിട്ടു നിറം,

അതെന്‍ മുകിലിന്റെ മേലാടയല്ലയോ..

ഇന്നെനിക്കിഷ്ടം ഈ വെളുപ്പ്‌ നിറം,

അതെന്‍ പൌര്‍ണ്ണമിയുടെ പാവനമല്ലയോ..

ഇന്നെനിക്കിഷ്ടം ഇളം മഞ്ഞ നിറം,

അതെന്‍ പൊന്‍പുലരിയുടെ മഞ്ഞാടയല്ലയോ..

ഇന്നെനിക്കിഷ്ടം ഇളം പച്ച നിറം,

അതെന്‍ ഹരിതമാം പ്രകൃതിയുടെ പൂങ്കുലയല്ലയോ ..

എല്ലാ നിറങ്ങളെയും ഞാന്‍ ഒരുമിച്ചു കണ്ടു,

അതെന്‍ മനതാരിലെ പൂങ്കാവനത്തിലല്ലയോ.. 


November 11, 2012

വസ്തുവും,ഞാനും..

വസ്തുവില്‍ ജീവനില്ല ,
പ്രാണന്റെ നോവില്ല,
തുടിക്കുന്ന മനമില്ല ,
ആത്മാവിന്‍റെ കറുപ്പില്ല,
രൂപം മാത്രമായി.

എന്നിലോ,











എന്‍ ശ്വാസത്തില്‍ നിന്‍റെ
ഗന്ധമുണ്ട്.
എന്‍ ഹൃദയത്തില്‍ നിന്‍റെ
തുടിപ്പുണ്ട്.
കണ്ണുകളില്‍ നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളുണ്ട്.
ചുണ്ടുകളില്‍ നീ സമ്മാനിച്ച
ചുംബനങ്ങളുണ്ട്‌.
മനസ്സില്‍ നീ കോറിയിട്ട 
തീരാവേദനകളുമുണ്ട്.  

November 10, 2012

ആദ്യപ്രണയം..



ഞാന്‍ നിലാവായി, പൂ നിലാവായി 
നിന്നിലേക്കു കാട്ടുതേന്‍ ചൊരിയവേ ,
നീ ഒരു കാറ്റായി ,ഇളം തെന്നലായി 
എന്നിലേക്കു കുളിര്‍ പെയ്യിക്കവേ ,
അന്നു ഞാന്‍  അറിഞ്ഞു ആദ്യമായി 
 നമ്മളില്‍  മൊട്ടിട്ട പ്രണയത്തെ ,
അതിന്റെ ആഴവും,അര്‍ത്ഥവും .






പിന്നീടൊരുനാള്‍ കാവിലെ ഉത്സവ -
പറമ്പില്‍, നീയെനിക്കു സമ്മാനിച്ച 
പുഞ്ചിരി , അതേതോ ആത്മ-
നിര്‍വൃതിയിലാഴ്ത്തുന്ന പല്ലവിയായി,
എനിക്കനുഭവപ്പെട്ടു ..
നിലാവായി ഞാനും, തെന്നലായി- 
നീയും ഒത്തുചേരുമ്പോള്‍, നമ്മുടെ- 
ഹൃദയത്തിന്‍റെ ഭാഷ ഒന്നായിമാറി.



November 09, 2012

മഴക്കാലം,പുലര്‍ക്കാലം ..

വര്‍ഷ കാലം വന്നു
എന്നെ തേടി വന്നു.
പത്തര  മാറ്റിനാല്‍
മെനഞ്ഞിട്ട വാര്മുകില്‍
 തംബുരു മീട്ടുവാന്‍
എന്നുള്ളില്‍ പൊതിഞ്ഞു.



പുലര്‍ക്കാലം നിന്നു ,
എന്നെ നോക്കി നിന്നു .
വിഷുപ്പക്ഷിയുടെ ചിറകിനാല്‍
തട്ടിയുലഞ്ഞ സൂര്യാങ്കുരം
മയില്‍‌പീലി തരുവാന്‍
എന്നുള്ളില്‍ അമര്‍ന്നു.