September 24, 2012

മറവി ..









ഞാന്‍ നിന്നെ മറക്കുന്നു,
നീ എന്നെയും മറക്കുന്നു.
ഇനിയും കാണുവാന്‍ 
മോഹിച്ചീടുന്ന നിമിഷംപോലെ,
ഞാന്‍ ഉരുകി തീരുന്നു,
നീയറിയാതെ,നിന്നെ അറിയിക്കാതെ.
എവിടെയോ മാതൃത്തം എന്നില്‍,
പതിഞ്ഞു വീഴുമാ വേളയില്‍,
നീയും ഒരച്ചനാകുന്നു മറ്റെങ്ങോ,
തേടാത്ത വള്ളിയില്‍ പിടിച്ചും.
രണ്ടു ജീവിതങ്ങള്‍ നീങ്ങുന്നു അങ്ങനെ,
ഒരുള്‍ക്കാഴ്ച പോല്‍ പരിഭവം ഓതാതെ.


കാണുന്ന മുഖങ്ങള്‍ക്കു
 നിന്‍റെ ചായയില്ല,
കേള്‍ക്കുന്ന വാക്കുകളിലും  
 നിന്‍റെ നൈര്‍മ്മല്യമില്ല.
പാതി ചാരും എന്‍ 
വാതില്‍ പുറം മെല്ലെ  ,
തെല്ലുമേ അണയാത്ത, 
മണ്‍ചിരാതുമായി തനിയെ.



September 23, 2012

സുരഭിലം..


കുസുമ സുരഭില രാത്രികള്‍,
ലളിത മനോഹര പീലികള്‍.
വിഷയ സംഗീത മാത്രകള്‍,
ലയന ചാരുത  നീലിമകള്‍.
തരളിത വശ്യമീ ബിംബങ്ങള്‍,
സുന്ദരാമുഖ  നയനങ്ങള്‍.
പുഷ്പ വിലാസിനി കോമരങ്ങള്‍,
പാദ നിര്‍മ്മാല്യ ചായങ്ങള്‍.
അമൃത രമ്യതാ പൌര്‍ണമീ തന്‍,
നൈര്‍മ്മല്യ മോഹിത വൃന്ദാവനങ്ങള്‍.

September 22, 2012

ഗസല്‍ ..


ഗസലിന്റെ മണമുള്ള ,
വിരഹത്തിന്റെ 
മധുരാഗം വേദനയുള്ളതോ?
മുറിവുകള്‍ക്കിടയില്‍ പറക്കുന്ന 
നേര്‍ത്തൊരു ഉന്മാദമോ?
ദൂരേക്ക്‌ പറന്നകന്ന
നിലാപക്ഷിയുടെ അടങ്ങാത്ത 
പ്രാണനാല്‍ വിളിച്ച,
കവിഗീതമോ?
തേങ്ങുന്നതാര്, ഈ കുളിര്ചൂടിലും,
മനസ്സ് പതറുന്നത് ഇന്നലകളിലെ
കൊഴിഞ്ഞ കാറ്റിനെ പുണരുമ്പോഴോ ?
വിളിക്കാതെ വയ്യ,ഇനിയെങ്കിലും
പറയാതെ പറയട്ടെയോ..
ദിവ്യമാകുന്നു എനിക്കീ നറുമലര്‍,
പുഞ്ചിരിയില്‍ അലിഞ്ഞ 
ഈ കളിവാക്കുകള്‍.


September 02, 2012

കനവുകള്‍..

പടിവാതിലില്‍ പൂക്കുന്ന കായ്കള്‍ നിറച്ചൊരു,
അരുമയാം പക്ഷിക്കിടാവിനു നോവ്‌.

അതിലൂടെ പോകുമീ രാപ്പാടിതന്‍ കനവുകള്‍,
തിരയുന്ന കവിളിലെ ചുംബന ചൂട്‌.


മൂകമാം യാത്രയില്‍ ഒലിച്ചു വന്നെത്തിയ,
തണുപ്പിന്റെ കൈകളിലെ നൊമ്പര പൂവ്.

നിറകുടം ഒലിക്കുന്ന മണ്‍ത്തരികളിലെങ്ങും,
എന്‍ നിശ്വാസത്തില്‍ പൊതിഞ്ഞ കളിവാക്ക്.