June 27, 2012

ജീവന്‍റെ നാളം..

എനിക്കു ചുറ്റും മതിലുകള്‍ ഞാന്‍ കെട്ടിയിടുന്നില്ല,
സ്നേഹമാകുന്നു എന്‍റെ സര്‍വ്വ വികാരവും.

ആരുടെയും യാത്രാമൊഴികള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,
ലാളനയാകുന്നു എന്നിലെ സര്‍വ്വ വിചാരവും.

മുറിവില്‍ തൊടുന്ന ബന്ധങ്ങള്‍ മാറ്റി എഴുതുക നേരിനാല്‍,
തിരശീലയുടെ നിറം മാറ്റി നല്ല കഥകള്‍ ഇവിടെ തുടരട്ടെ.










ശരബിന്ദു വീണ ഒഴിഞ്ഞ പാടങ്ങളിലെ മന്ദാരങ്ങള്‍ എല്ലാം, 
കളിചിരികള്‍ ഒരുമിച്ചു പാടി ഒരു പ്രാര്‍ത്ഥനാഗീതം പോല്‍.

അവ കണ്ടു നിന്ന എനിക്കൊരു ദൂതുമായി വന്ന രൂപമണി,
കൈകളില്‍ തന്നതു എന്നാത്മാവിന്റെ  നേരായ ദര്‍പ്പണം.

കണ്ണിനു പതിവില്ലാത്ത ചിന്തയുടെ  തീക്ഷ്ണ രോദനം,
അവ ഏറെ പൂ മൊട്ടുകളാക്കി എന്നിലെ കുഞ്ഞു വികൃതികള്‍.

വീണ്ടും ഞാന്‍ മൊഴിഞ്ഞു, അകലെയാണു എന്‍റെ മാനസം,
സൂര്യനായി വിടര്‍ന്നീടുവാന്‍  ഞാന്‍ വീണ്ടും ജനിക്കും..

2 comments:

  1. നന്മയിലേക്കുള്ള പ്രതീക്ഷകള്‍ ...ശുഭ ചിന്തകള്‍ ..."മുറിവില്‍ തൊടുന്ന ബന്ധങ്ങള്‍ മാറ്റി എഴുതുക നേരിനാല്‍,
    തിരശീലയുടെ നിറം മാറ്റി നല്ല കഥകള്‍ ഇവിടെ തുടരട്ടെ."...അര്‍ത്ഥവത്തായ വരികള്‍. ..വേദനിപ്പിക്കുന്നതില്‍ സുഖം കാണുന്ന ലോകത്തിനോട് കവിയുടെ വാക്ക്...വിലാപം ...

    ReplyDelete
  2. നാളെയുടെ നല്ലൊരു ലോകത്തിനായി നന്മ കൊണ്ടുള്ള ഒരു പ്രാര്‍ത്ഥന.

    ReplyDelete