May 28, 2012

വെളിച്ചം...

എന്നിലെ വെളിച്ചം,എന്നുടെ യൗവ്വനം 
തെളിയുമീ കൈകളാല്‍ ഇരുട്ടിനാല്‍ മെല്ലെ 
താണ്ടിയ ദൂരങ്ങളത്രയും എന്നിലെ
മരവിപ്പിന്റെ ശ്രുതിപാടങ്ങളായി.
തീയില്‍ കുരുത്ത മനതാരില്‍ എങ്ങോ 
സാന്ദ്രമാം കീര്‍ത്തനം മൂളീടവേ
അടരുന്ന വേരിനാല്‍ മുറിയുന്നതെവിടെ
പിടയുന്ന മനവുമായി ഞാന്‍ പോകുവതെങ്ങനെ ?



ചാരത്ത്...



പടരുമീ കുങ്കുമം
നേര്‍ത്ത കൈവിരലിനാല്‍.
പൊഴിയുമീ ചന്ദനം
നിറഞ്ഞ രാഗലോലമായ്..
വിളിച്ചീല ഒരു നാളും,
കണ്ടൊരാ മാത്രയില്‍.
പൊഴിഞ്ഞില്ല ഒരു വാക്കും
ചായുമാ വേളയില്‍.
തരളിതം എന്‍ മനം
വീശുന്ന സാന്ത്വനമായി.
പരിമളം നിന്‍ സുഖം
അലിയുന്ന ധാരയായി.
അകലുമീ ബന്ധനം 
ഒരാര്‍ദ്രമാം തടത്തില്‍.
സഫലമീ ജീവിതം
ഒരമൃതമായി ശിരസ്സില്‍.

നറുമണം

കണ്ടുവല്ലോ എന്‍ തുമ്പിയെ 
ഇന്നെന്‍റെ ചാരത്ത്.
പറഞ്ഞുവല്ലോ എന്നുള്ളിലെ
ഉന്മാദമാം നേരത്ത്‌.
മൂകമാം ഒഴുകിവന്ന  
വെളുപ്പിന്‍ രാവു പോലെ.
ശോകാര്‍ദ്രമാം സന്ധ്യതന്‍
ചുവപ്പിന്‍ മേഘം പോലെ.
ഹിമ ബിന്ദു ചൂടിയ
കുളിരായി നെഞ്ചില്‍ 
വിടരുന്ന പൂവിന്‍
നറുമണം പോലെ..
കവിതയായി ഒഴുകിയ 
തണലായി വാനില്‍ 
തിരയുന്ന മിഴിയില്‍ 
ഏതോ പരിഭവം പോലെ.


നോവ്‌..

വാനിലെ മുകിലിന്‍റെ
കൈകളില്‍ മെല്ലെ,
കുഞ്ഞിളം കിളിയുടെ
ചഞ്ചലമോതി ,
ഓതുമീ രാവിന്‍റെ
രാക്കിളിപാട്ട്,
തേടുമീ മണ്ണിന്‍റെ
തീരാത്ത നോവ്‌,
പടരുമീ കനവിന്‍റെ
മുറിയാത്ത ഭാവം.
അത്രമേല്‍ എന്നിലെ 
തീരാത്ത ദാഹം..