April 08, 2012

തിര..

നിന്നില്‍ എന്നും വാചാലമാകുന്നു ഞാന്‍ മറ്റെന്തിനോ വേണ്ടി,
കണ്ട കാര്യങ്ങളില്‍ ഏറെ കൌതുകങ്ങള്‍ എന്നില്‍ ഉണര്ത്തിയിട്ടും
മനസ്സ് മന്ത്രിക്കുന്നുവല്ലോ ആ പഴയ രാഗഭംഗി.
ഏതോ മന്ദസ്മ്രിതിയില്‍ അടയുന്ന കുഞ്ഞിളം പൂക്കള്‍..
എന്നോടു ചൊല്ലി വെറുതെയല്ലേ  ഈ സ്നേഹം...
..വെറുതെയല്ലേ ഈ തിടുക്കം..
ആഴത്തിലെതോ അമൃതം ചോരിയിച്ചുകൊണ്ടു
 നില്‍ക്കുന്ന നിശീഥിനി .....
പാടുവതാരെ...കണ്കുളിര്‍ക്കെ നില്‍ക്കുവതാരെ
ശാന്തം.....മനസ്സിന് എന്നും ശാന്തം.

April 01, 2012

വെണ്ണ്‍ മേഘം..



വെണ്‍മേഘമേ..നിന്നരികിലെ പൂവണിമെത്തയില്‍
വന്നു അണയും ഞാന്‍ എന്ന തിരിനാളം.
ചമയങ്ങളില്ലാതെ ,വേഷലാവണ്യമില്ലാതെ
മയങ്ങി നില്‍പ്പൂ  ...കാത്തു നില്‍പ്പൂ
തുടിക്കുന്ന നാദമായ് ഞാന്‍ ഈ നിമിഷം.
വീണ്ടും ഉദിക്കുന്ന സൂര്യനെ നോക്കി
കണ്‍കളില്‍ പടരുന്ന കിരണങ്ങളില്‍ തട്ടി
ഞാന്‍ ചോല്ലെട്ടെയോ എന്‍ പ്രണയകാവ്യം മെല്ലെ മെല്ലെ...