May 15, 2011

സങ്കീര്‍ത്തനം..



















അറിയാതെ ,തനിച്ചിരിക്കവേ
മിഴികളില്‍ തീര്‍ത്ത അല കടലാല്‍ 
മുങ്ങി താഴുന്നു ഇന്നു ഞാന്‍
കാരണമെന്തെന്നറിയാതെ.
പറയാന്‍ കൊതിച്ച മൊഴികളിലേറെയും
കൌതുകങ്ങളുണ്ട് ഈ ഇളം മനസ്സിനു.

വിതുമ്പുന്ന സങ്കീര്‍ത്തനങ്ങളിലൂടെ 
ശോകാര്‍ദ്രമാം ത്രിസന്ധ്യ പോല്‍ വിരിയവേ 
ദാഹിച്ചലയുന്നു നിന്‍ ഓര്‍മ്മകള്‍ തേടി 
ഈ മണ്‍തരികള്‍ക്കിടയിലൂടെ ഉരുകുന്ന വേദനയോടെ.

കണ്ടുവോ നീ എന്‍ പൊന്‍ പൂവിന്‍ ജാലകം
നിനക്കായ്‌ തുറന്നു വെയ്ക്കുന്നു എന്നും.
ദൂരെയേതോ പൊയ്മുഖം കണ്ടു ഞാന്‍
നിലാവില്‍ ഞാന്‍ സുഗന്ധം ചാലിക്കവേ.
കവിതയായ് ഒഴുകുന്നു ശലഭങ്ങളായ് നിന്നില്‍ 
അത്രമേല്‍ സ്നേഹിച്ച ഒരാത്മാവിനെ പോലെ.