October 16, 2010

Kaathiripp (കാത്തിരിപ്പ് )


പുലര്‍കാല സൂര്യ കിരണങ്ങള്‍ ഏറ്റു എന്നും
ഉണര്‍ന്നീടും ഞാനീ പ്രഭാതത്തില്‍.
തിരി നാളമായി ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി
ഊഞ്ഞാലില്‍  ആടുന്നു  ഇന്നെന്‍ മനം.
അതി ലോലമാം തലോടലായി നിന്‍ കരം
എന്‍ മേനിയെ തഴുകീടുമ്പോള്‍,
അതിനൊത്ത വികാരമാം
പെണ്‍ കൊടിയായി മാറുന്നവള്‍ അല്ലോ  ഞാന്‍.







വികാര പുഷ്പങ്ങള്‍ എന്‍  കരങ്ങളില്‍ അര്‍പ്പിച്ചു
നീ എങ്ങോ പോയി മറഞ്ഞു നില്‍ക്കേ..
ഇമ വെട്ടാതെ നോക്കി നിന്ന എന്‍ കണ്‍കളില്‍
അശ്രു ബാഷ്പമായി പൊഴിഞ്ഞിടും നിന്‍ സ്മരണകള്‍.
കിനാവിലെ സൂര്യന്‍  എങ്ങോ മറഞ്ഞു പോയി
 മധുരമാം ഓര്‍മ്മകള്‍  മാത്രം ഇന്നെന്‍ കൂട്ട്.
ഏത് അക്ഷരം  കുറിക്കണം ഞാന്‍
എന്നിലുള്ള  നിന്‍  സ്നേഹം ചൊല്ലിടാന്‍
കൂട്ടിലകപ്പെട്ട പെണ്കിളിയായി മാറും ഞാന്‍
അലഞ്ഞിടുന്നു ഞാന്‍ ഈ വഴികളില്‍.
സീമന്ത രാവുകളില്‍ തളര്‍ന്നീടുന്നു ഞാന്‍
മണ്‍ വിളക്കുമായുള്ള നിന്റെ വരവും കാത്ത്.
മഞ്ഞു നിലാവില്‍ മുങ്ങി നില്‍ക്കും ഈ മുഖം
വര്‍ണങ്ങള്‍ ഇല്ലാത്ത ചാലിച്ച മേഘം പോലെ.
തപസ്സിനായി വന്നീടും  ഈ തപോ വനത്തില്‍
തമസ്സിന്‍ ജ്യോതിയായി വന്നവനല്ലോ നീ.
മേഘപാളിയിലൂടെ നീങ്ങീടും ഈ ശ്രുതിമനം
ഒരിക്കലും വിഹരിക്കാത്ത ധൂമ കേതു പോലെ.
കാറ്റാടി കുന്നുകള്‍ക്കിടയില്‍ മറഞ്ഞു നില്‍ക്കും,
നിന്‍ വരവും കാത്തു ഞാന്‍ എന്ന സത്യം.






.
.

No comments:

Post a Comment