September 21, 2010

Athma nombaram (ആത്മ നൊമ്പരം )

പാടുന്നു  ഒരു ഗാനം ശോകമാണതിന്‍ രാഗം
ഓര്‍മ്മകള്‍ താളം തീര്‍ക്കുന്ന മൗനരാഗം.
.നിന്‍ പാദം പതിഞ്ഞ വയല്‍ വരമ്പില്‍
ഏകനായ് ഞാന്‍ എന്നും കാത്തിരുന്നു.
ഓര്‍മ്മകള്‍ തന്‍ വളപ്പൊട്ടുകള്‍ കുട്ടിയോരുക്കി ഞാന്‍
ഒരു  കുഞ്ഞു കൂടു തീര്‍ത്തു.
പാതിര കാറ്റിന്റെ പാട്ടുകല്‍ക്കിന്നും
പൗര്‍ണമി തിങ്കളെ നിന്‍ സ്വരമായിരുന്നു.
പുഴയോരത്തെ കളിവഞ്ചി തുഴഞ്ഞന്നു
ഓളങ്ങള്‍   പുല്‍കി നാം അലിഞ്ഞു ചേര്‍ന്നു.


മകര മാസ കുളിരിന്‍ മാറില്‍
മാട പ്രാവുകളായ് നമ്മള്‍.
കൊക്കൊരുമ്മി കഥകള്‍ ചൊല്ലി
കളിത്തോഴി കിളികളായ്  നാം .
ആമ്പല്‍ പൂവിന്‍ ഇതളുകളില്‍
പനിനീര്‍ തുള്ളികള്‍ പവിഴം തീര്‍ത്തു.
പൂമരചില്ലയില്‍ പൂമിഴിയാളെ
നിനവുകള്‍ എന്നും ഊഞ്ഞാലില്‍ ആടുന്നു.
താരാട്ടു പാടുന്ന സ്വപ്നങ്ങള്‍ കണ്ണീരിന്‍
കവിതകളായി എന്‍ നെഞ്ചിലെ കനലായ്.
നിനവിന്‍ നിലാവില്‍ മിഴിനീര്‍ തുള്ളികള്‍
നിന്‍ കരലാളനം ഞാന്‍ അറിഞ്ഞു.
അറിയാതെ അറിയാതെ ഉതിര്‍ന്നു വീണ
നീര്‍മണി തുള്ളികളായ് നിന്‍ ഓര്‍മ്മകള്‍.



No comments:

Post a Comment